
തൃശ്ശൂർ: ചാലക്കുടി പാലത്തിന് മുകളിൽ നിന്നും നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി പുഴയിലേക്ക് മറിഞ്ഞു. കൈവരി ഇടിച്ച് തകർത്ത് പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ലോറിയിൽ ഡ്രൈവറും സഹായിയുമായി രണ്ട് പേരുണ്ടായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്നും വരികയായിരുന് ലോറിയാണ് അപകടത്തിൽപ്പെട്ടത്. തിരക്കുള്ള സമയത്തായിരുന്നു അപകടം. പഴയപാലത്തിൻറെ കൈവരി തകർത്ത് പുഴയിലേക്ക് വീഴുകയായിരുന്നു. പോലീസും അഗ്നിരക്ഷാ സേനയുമെത്തി രക്ഷാപ്രവർത്തനം നടത്തി. ലോറി പുഴയിൽ നിന്നും കരയിലേക്ക് കയറ്റാനുള്ള ശ്രമം നടക്കുകയാണ്.