
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് പരിശോധന നടത്തുന്നു. സംസ്ഥാന വ്യാപകമായാണ് റെയിഡ്. നസറുദീന്‍ എളമരത്തിന്റെ മലപ്പുറത്തെ വീട്ടിലും കരമന അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പരിശോധന നടക്കുകയാണ്. പൂന്തുറയിലെ വീട്ടിൽ കൊച്ചിയിൽ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തുകയാണ്