
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെ വ്യാപകമായി മഴലഭിക്കും. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലയെ ചുഴലിക്കാറ്റ് തൊടും.വെള്ളിയാഴ്ചയാണ് ബുറേവി കേരളത്തിലെത്തുക. മലയോരമേഖലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ബുറേവിയുടെ പശ്ചാത്തലത്തില്‍ ദേശീയ ദരരന്തനിവാരണ സേന സംസ്ഥാനത്ത് എത്തി. എല്ലാതെക്കന്‍ജില്ലകളിലും ഓരോയൂണിറ്റ്, ഇടുക്കിയില്‍ രണ്ട് യൂണിറ്റ് എന്നിങ്ങനെ സേന നിലയുറപ്പിക്കും.43 വില്ലേജുകള്‍ പ്രത്യേക നിരീക്ഷണത്തില്‍ ആണ്. ഇവിടങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്കി.
ബുറെവി ചുഴലിക്കാറ്റ് കന്യാകുമാരിയില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയെന്ന് ഇപ്പോഴുള്ളത്. ഇന്ന് വൈകിട്ടോടെ ശ്രീലങ്കന്‍ തീരം കടക്കും. മണിക്കൂറില്‍ 95 കിലോമീറ്റ് വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിന് സമ്പൂർണ വിലക്കേർപ്പെടുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സർക്കാർ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടു.