തൃശ്ശൂർ: ബാർ കോഴ കേസിൽ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. പ്രതിപക്ഷ നേതാവിനെതിരെ ആക്ഷേപം ഉന്നയിച്ചത് മുഖ്യമന്ത്രിയല്ല മറിച്ച് ചെന്നിത്തലക്ക് പണം നൽകിയ ബിസിനസുകാരനാണ്. സുതാര്യമായ രീതിയിൽ തെളിവുകളോട് കൂടിയാണ് കാര്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും വിജയരാഘവൻ പറഞ്ഞു.