Politics

കെഎസ്‌എഫ്ഇയിലെ വിജിലൻസ് പരിശോധന പാർട്ടി ചർച്ച ചെയ്യും : എ വിജയരാഘവൻ

വിജിലൻസ് പരിശോധനയെ കുറിച്ച് സിപിഎം ഒരുമിച്ചിരുന്ന് ചർച്ച നടത്തിയ ശേഷം നിലപാട് വ്യക്തമാക്കും

തൃശ്ശൂർ: കെഎസ്‌എഫ്ഇയിലെ വിജിലൻസ് പരിശോധന പാർട്ടി ചർച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ തൃശ്ശൂരിൽ പറഞ്ഞു.തൃശ്ശൂർ പ്രസ്സ് ക്ലബ്ബിന്റെ തദ്ദേശപ്പോര് തിരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. കേരളത്തിൽ നന്നായി നടക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്‌എഫ്ഇയെന്നും വിജിലൻസ് പരിശോധനയെ കുറിച്ച് ഒരുമിച്ചിരുന്ന് ചർച്ച നടത്തിയ ശേഷം നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: