Death

തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവൻകുട്ടി അന്തരിച്ചു

അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

തൃശൂർ: തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും തൃശൂർ പൂരം മുഖ്യസംഘാടകരിലെ പ്രമുഖനുമായ തൃശൂർ മണ്ണത്ത് മാധവൻകുട്ടി (പ്രൊഫ. എം. മാധവൻകുട്ടി-78) അന്തരിച്ചു.തൃശൂരിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാനിധ്യമാണ്. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ യു.സി കോളേജിൽ നിന്നും ഗണിതവിഭാഗം വകുപ്പ് മേധാവിയായിട്ടായിരുന്നു വിരമിച്ചത്. തൃശൂർ പൂരത്തെ ആചാരങ്ങൾക്കും ചടങ്ങുകൾക്കുമൊപ്പം പൂരത്തെ ജനകീയവൽക്കരിക്കുന്നതിലും വിദേശ ശ്രദ്ധയാകർഷിക്കുന്നതിലും നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കോടതി കയറേണ്ടി വരികയും നടക്കില്ലെന്ന് ആശങ്കപ്പെടുകയും ചെയ്തിരുന്ന നിരവധി സാഹചര്യങ്ങളിലും തൃശൂർ പൂരം തടസങ്ങൾ അഭിമുഖീകരിച്ചപ്പോഴെല്ലാം ഭരണ തലത്തിലും നിയമ തലത്തിലുമുള്ള സ്വാധീനം പൂരം നടത്തിപ്പ് സുഗമമാക്കുന്നതിൽ മാധവൻകുട്ടിയുടെ ഇടപെടൽ പ്രധാനപ്പെട്ടതാണ്. തൃശൂർ സത്സംഗ് അടക്കം നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയുമാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: