
ടെഹ്റാൻ: ഇറാനിലെ മുതിർന്ന ആണവ ശാസ്ത്രഞനായ മൊഹ്സെൻ ഫക്രിസാദെ ടെഹ്റാനിൽ വച്ച് അജ്ഞാതർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു.സംഭവം ഇറാൻ പ്രതിരോധ വകുപ്പ് സ്ഥിതീകരിച്ചു.ടെഹ്റാനിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള അബ്സാർദ് പട്ടണത്തിൽ വച്ചാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന ഫക്രിസാദെക്ക് നേരെ നാലുപേരടങ്ങിയ അക്രമി സംഘം ബോംബാക്രമണം നടത്തിയ ശേഷം വെടി വെച്ചു കൊലപ്പെടുത്തുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന അംഗരക്ഷകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇറാന്റെ ആണവ രഹസ്യകളുടെ ബുദ്ധികേന്ദ്രമായി പാശ്ചാത്യ രാജ്യങ്ങൾ വിശേഷിപ്പിക്കുന്ന ആളാണ് മൊഹ്സെൻ ഫക്രിസാദെ.2010 മുതൽ 2012 വരെയുള്ള കാലയളവിൽ നാല് ഇറാനിയൻ ആണവ ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടത്.ഇസ്രായേലാണ് ഈ കൊലപാതങ്ങൾക്ക് പിന്നിലെന്നാണ് ഇറാൻ ആരോപണം ഉന്നയിച്ചത്.

2018ൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന്റെ ആണാവ പദ്ധതികളെക്കുറിച്ചുള്ള തന്റെ പ്രസംഗത്തിൽ മൊഹ്സെൻ ഫക്രിസാദെയെ പേരെടുത്തു പരാമർശിച്ചിരുന്നു.
ഇറാൻ ഉത്പാദിപ്പിക്കുന്ന സമ്പുഷ്ട യുറേനിയത്തിന്റെ അളവ് ഇറാൻ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള പുതിയ ആശങ്കകൾക്കിടയിലാണ് ഫക്രിസാദെ കൊല്ലപ്പെടുന്നത്. സമ്പുഷ്ട യുറേനിയം സിവിൽ ന്യൂക്ലിയർ വൈദ്യുതി ഉൽപാദനത്തിനും സൈനിക ആണവായുധങ്ങൾക്കും ഒരേപോലെ ഉപയോഗപ്രദമായ ഘടകമാണ്.ആണവ ശേഖരം വർധിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിരായി അമേരിക്കയടമുള്ള രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും ജനോപകാരപ്രദമായ കാര്യങ്ങൾക്കാണ് തങ്ങൾ ആണവ ഊർജം ഉപയോഗിക്കുന്നതെന്നായിരുന്നു ഇറാന്റെ വാദം.

സ്വതന്ത്ര മാധ്യമ പ്രവർത്തന ഉദ്യമമായ The Vox Journal ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. Join Whatsapp https://chat.whatsapp.com/Ex6VXhhhxMoBvmeescIYs