
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ഓസ്കര് എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. വിദേശചിത്ര വിഭാഗത്തിലാണ് സിനിമ മല്‍സരിക്കുക.നിരവധി രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ജല്ലിക്കട്ട് തിയറ്ററിലും മികച്ച പ്രതികരണം നേടിയിരുന്നു ചിത്രം.ഗോവ ചലച്ചിത്രോത്സവത്തിൽ ജല്ലിക്കെട്ട് ലിജോ ജോസ് പെല്ലിശ്ശേരിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരവും,മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു.മികച്ച സൗണ്ട് മിക്സിംഗിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജല്ലിക്കട്ടിലൂടെ കണ്ണൻ ഗണപതിയും സ്വന്തമാക്കി.
എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയായിരുന്നു ചിത്രം.എസ് ഹരീഷും ആര് ജയകുമാറും ജല്ലിക്കട്ടിന്റെ തിരക്കഥ ഒരുക്കിയത്.ആന്റണി വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രാഹണ മികവും പ്രേക്ഷക പ്രശംസ നേടിയിരുന്നു.