
തിരുവനന്തപുരം: പൊലിസ് നിയമഭേദഗതി പിന്‍വലിച്ചു. വിവാദഭേദഗതി പിന്‍വലിക്കാനുള്ള ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തിയ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം.

പൊലീസ് നിയമഭേദഗതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം പിബി അംഗം എം.എ.ബേബി അടക്കം ഇന്നും രംഗത്തെത്തിയിരുന്നു. വിമര്‍ശനമുണ്ടാകും വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പിന്‍വലിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ചചെയ്താണെന്നും ബേബി പറഞ്ഞു. പൊലീസ് നിയമ ഭേദഗതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. നിലവിലെ ഭേദഗതി തല്ക്കാലം നടപ്പാക്കില്ല . അതനുസരിച്ച് കേസും റജിസ്റ്റര്‍ ചെയ്യില്ല. ബിജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആർ എസ് പി നേതാവ് ഷിബു ബേബി ജോണും സമർപ്പിച്ച ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജികൾ നാളെ വീണ്ടും പഗരിഗണിക്കും.