
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള സര്‍ക്കാര്‍ നീക്കമെന്ന ആരോപണത്തിനിടെ പൊലീസ് ആക്ട് 118 (a) എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമെന്ന് വിജ്ഞാപനം. സൈബര്‍ മീഡിയ എന്ന് പ്രത്യേക പരാമര്‍ശമില്ല. ഇതുപ്രകാരം എത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റകരമാകും. മൂന്ന് വര്‍ഷം തടവും പതിനായിരം രൂപയും പിഴയുമാണ് ശിക്ഷ.