Kerala

ലൈഫ് മിഷൻ പദ്ധതി: ഇ.ഡിയുടെ മറുപടി നിയമസഭാസമിതി ഇന്ന് പരിശോധിക്കും

ലൈഫ് മിഷന്‍സംബന്ധിച്ച ഫയലുകള്‍ എന്‍ഫോഴ്സ്മെന്‍റ് സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ടത് സഭയുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിയാണ് സഭാ സമിതി ഇന്ന് പരിഗണിക്കുന്നത്

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ലൈഫ്മിഷന്‍ സംബന്ധിച്ച് നല്‍കിയ മറുപടി നിയമസഭയുടെ എത്തിക്ക്സ് ആന്‍ഡ് പ്രിവിലജസ് കമ്മറ്റി ഇന്ന് പരിശോധിക്കും. മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തുവന്നതില്‍ സമിതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ലൈഫ് മിഷന്‍ ഫയലുകള്‍ ആവശ്യപ്പെട്ടതെന്നാണ് ഇ.ഡി സമിതിക്ക് രേഖാമൂലം നല്‍കിയ മറുപടി പറയുന്നത്.

നിയമസഭാ സെക്രട്ടറിക്ക് ലഭിക്കും മുന്‍പ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ മറുപടി മാധ്യമങ്ങളിലൂടെ പുറത്തു വന്നതില്‍ എത്തിക്ക്സ് ആന്‍ഡ് പ്രിവിലജ്സ് കമ്മറ്റി അതൃപ്തി അറിയിച്ചിരുന്നു. ഇത് നിയമസഭയോടുള്ള അവഹേളനമാണെന്നാണ് സമിതിയുടെ പൊതു അഭിപ്രായം. ലൈഫ് മിഷന്‍സംബന്ധിച്ച ഫയലുകള്‍ എന്‍ഫോഴ്സ്മെന്‍റ് സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ടത് സഭയുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിയാണ് സബാ സമിതി പരിഗണിക്കുന്നത്. സമിതി നല്‍കിയ നോട്ടിസിനാണ്  ഇ.ഡി മറുപടി നല്‍കിയത്. സര്‍ക്കാര്‍ ഫയലുകള്‍ ആവശ്യപ്പെടാന്‍നിയമപരമായ അധികാരമുണ്ടെന്നും പദ്ധതിയെ തടസ്സപ്പെടുത്തുവെന്ന വാദം ദുര്‍വ്യാഖ്യാനമാണെന്നും ഇഡി മറുപടി നൽകിയിട്ടുണ്ട്. 

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുള്‍പ്പെടുന്ന ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍  പ്രതികള്‍ വന്‍സാമ്പത്തിക  ഇടപാടുകള്‍നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷിന് ലൈഫ്മിഷന്‍റെ വിശദാംശങ്ങള്‍ കൈമാറിയിരുന്നുവെന്നും ഇ.ഡി പറയുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുന്ന പരിശോധിച്ച് സഭാസമിതി എന്ത് തുടര്‍നടപടി സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്.

ഇ.ഡി അസിസ്റ്റന്‍റ് ഡയറക്ടറെ വിളിച്ചുവരുത്താന്‍ സമിതി തീരുമാനിച്ചാല്‍ അതിന് ഭരണഘടനാപരമായും നിയമപരമായും വലിയ പ്രത്യാഘാതമുണ്ടാക്കും.സഭാ സമിതി ചട്ടം ലംഘിച്ചാണ് ഇഡിക്ക് നോട്ടിസയച്ചതെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതിയുടെ ഫയലുകള്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടരുതെന്ന് സഭാ സമിതി പറയുന്നത് നിയമവിരുദ്ധമാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടിട്ടുണ്ട്. 

സ്വതന്ത്ര മാധ്യമ പ്രവർത്തന ഉദ്യമമായ The Vox Journal ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക

Join Whatsapp https://bit.ly/32dkfkK

SUBSCRIBE https://bit.ly/3mPN7HC

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: