
ബെംഗളൂരു: ബംഗളുരു ലഹരിമരുന്ന് ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഇന്നും ചോദ്യംചെയ്യും. ഇന്നലെ വൈകീട്ടാണു ബിനീഷിനെ എന്‍.സി.ബി കസ്റ്റഡിയില്‍ എടുത്തത്. എന്‍ഫോഴ്സ്മെന്റ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലായിരുന്ന ബിനീഷിനെ കോടതിയില്‍ അപേക്ഷ നല്‍കിയാണു കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപെടുത്തിയത്. വെള്ളിയാഴ്ച വരെയാണു കസ്റ്റഡി കാലാവധി.

ലഹരി മരുന്ന് ഇടപാടിനായി അമ്പതു ലക്ഷം രൂപ വിവിധയാളുകളില്‍ നിന്ന് ശേഖരിച്ചിരുന്നുവെന്നും ബിനീഷാണ് ആളുകളെ ഏര്പാടാക്കിയതെന്ന അനൂപ് മുഹമ്മദിന്റെ മൊഴിയാണ് അറസ്റ്റിലേക്കെത്തിച്ചത്. അതിനിടെ എന്‍ഫോഴ്സ്മെന്റ് കേസില്‍ ബിനീഷ് നല്കിയ ജ്യാമാപേക്ഷ കോടതി പരിഗണിക്കും. നേരത്തെ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം ഇ.ഡി കോടതിയെ അറിയിക്കുമെന്നാണ് സൂചന. ബിനീഷിന് ജാമ്യം നല്കിയാല് കേസുമായി ബന്ധമുള്ളവരെ സ്വാധീനിക്കുമെന്നാണ് ഇ.ഡിയുടെ വാദം.
സ്വതന്ത്ര മാധ്യമ പ്രവർത്തന ഉദ്യമമായ The Vox Journal ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Join Whatsapp https://bit.ly/32dkfkK
SUBSCRIBE https://bit.ly/3mPN7HC