
അധികാരത്തിൽ നിന്നിറങ്ങാൻ രണ്ട് മാസം ശേഷിക്കെ, ഇറാനിലെ പ്രധാന ആണവ പദ്ധതി പ്രദേശങ്ങളിൽ ആക്രമിക്കുന്നതിനുള്ള നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്,സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ,ഡിഫൻസ് സെക്രട്ടറി ക്രിസ്റ്റഫർ മില്ലർ തുടങ്ങിയവരുമായി ഓവൽ ഓഫീസിൽ നടത്തിയ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചത്.എന്നാൽ സുരക്ഷാ യോഗത്തിൽ പങ്കെടുത്തവർ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനവുമായി മുന്നോട്ട് പോകരുതെന്ന് ട്രംപിനെ ഉപദേശിക്കുകയായിരുന്നു.ഇതിനെത്തുടർന്ന് ആക്രമണ നീക്കം ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്.
പ്രധാന യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിൽനിന്ന് നൂതന സെൻട്രിഫ്യൂജുകളുടെ ആദ്യ കാസ്കേഡ് ഇറാൻ ഭൂഗർഭപ്ലാന്റിലേക്ക് മാറ്റിയെന്നു വ്യക്തമാക്കുന്ന യുഎൻ ആറ്റമിക് വാച്ച്ഡോഗ് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ട്രംപ് ആക്രമണ സാധ്യത ആരാഞ്ഞത്.
അധികാരത്തിലിരുന്ന കഴിഞ്ഞ നാലുവർഷമായി ഇറാനെതിരായ കടുത്ത നിലപാടുകളായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്.തന്റെ മുൻഗാമിയായിരുന്ന ബരാക്ക് ഒബാമ കൊണ്ടുവന്ന ഇറാനുമായുള്ള ആണവ കരാറിൽ നിന്നും 2018ൽ പിന്മാരാനുള്ള തീരുമാനവും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതും ഇറാനെതിരായ ട്രംപിന്റെ കടുത്ത നടപടികളിൽ ചിലത് മാത്രമായിരുന്നു.
2015ലെ ലോകരാജ്യങ്ങളുമായുള്ള ആണവ കരാറിന്റെ ലംഘനമായി അമേരിക്ക ചൂണ്ടിക്കാണിക്കുന്നത് ഇറാൻ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിൽനിന്ന് നൂതന സെൻട്രിഫ്യൂജുകളുടെ കാസ്കേഡ് ഇറാൻ ഭൂഗർഭപ്ലാന്റിലേക്ക് മാറ്റുന്ന നടപടിയാണ്.കൂടാതെ കരാറനുസരിച്ച് ഇറാനു സൂക്ഷിക്കാവുന്ന ലോ എൻറിച്ഡ് യുറേനിയം 202.8 കിലോഗ്രാമാണ്. എന്നാൽ ഇപ്പോൾ ഇറാന്റെ കൈവശമുള്ളത് 2.4 ടണ്ണാണ്.യുഎൻ ആറ്റമിക് വാച്ച്ഡോഗ് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ട്രംപ് ഇറാനെതിരായ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ യോഗത്തിൽ ആക്രമണ സാധ്യത ആരാഞ്ഞത്.
എന്നാൽ തങ്ങളുടെ ആണവ പദ്ധതി പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്കും സിവിലിയൻ ഉപയോഗത്തിനും വേണ്ടിയുള്ളതാണെന്നാണ് ഇറാന്റെ വാദം.എന്നാൽ തങ്ങൾക്കെതിരെയുള്ള ഏതൊരു ആക്രമണവും തടയാനുള്ള സൈനിക ശേഷി മുൻപേ തെളിയിച്ചതാണെന്നും ഇറാൻ വ്യക്തമാക്കി.
ദി വോക്സ് ജേർണൽ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
READ | SUBSCRIBE | FOLLOW
English Summary: Trump Sought Options For Attacking Iran’s Nuclear Site Last Week, But Held Off: Report