Crime

അമ്പിളിക്കല കോവിഡ് സെന്ററിൽ റിമാൻഡ് തടവുകാരൻ മർദനമേറ്റ് മരിച്ച സംഭവത്തിൽ ആറ് ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് മുതല്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ വരെയുള്ള ജയില്‍ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്.

തൃശ്ശൂർ: വിയ്യൂർ ജയിലിന് കീഴിലുള്ള കോവിഡ് കെയർ സെറ്ററിൽ റിമാൻഡ് തടവുകാരൻ മർദനമേറ്റ് മരിച്ച സംഭവത്തില്‍ ആറ് ജയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ഷമീര്‍ തൃശൂര്‍ അമ്പിളിക്കല കൊവിഡ് സെന്ററില്‍ റിമാന്‍ഡിലിരിക്കെയാണ് മരിച്ചത്.

ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് മുതല്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ വരെയുള്ള ജയില്‍ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. തൃശൂര്‍ ജില്ലാ ജയിലിലെ പ്രിസണ്‍ ഓഫീസര്‍ അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ വിവേക്, രമേശ്, പ്രദീപ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സുഭാഷ്, അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് രാഹുല്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷമീറിന് ക്രൂര മര്‍ദമേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളുണ്ട്. തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോയിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പോലീസ് എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ ജയിൽ ഉദ്യോഗസ്ഥർ  ഷമീറിനെ ക്രൂരമായ മർദിച്ചതായി കണ്ടെത്തിയിരുന്നു.ജയിൽ ഡിജിപി ഋഷിരാജ് സിങ് അമ്പിളിക്കലയും നേരിട്ടെത്തി ജയിൽ ഉദ്യോഗസ്ഥരിൽ നിന്നും ഷമീറിന്റെ ഭാര്യയിൽ നിന്നും മൊഴിയെടുത്തിരുന്നു. ഇതിനിടയിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.നിലവിൽ ഐപിസി മുന്നൂറ്റി രണ്ടാം വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തിയാണ് 6 ജയിൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐപിസി 324,325,326 വകുപ്പുകളും ചേർത്തിട്ടുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: