Kerala

നടുറോഡിൽ അടിവസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് സസ്‌പെൻഷൻ.

തിരക്കുള്ള റോഡിന്റെ അരികിൽ നിന്ന് പ്രതിഷേധപ്രസംഗം നടത്തിയശേഷം പരസ്യമായി അടിവസ്ത്രം അഴിച്ച് അവിടെത്തന്നെ ഉപേക്ഷിക്കുന്നതായിരുന്നു ഡോക്ടറുടെ ‘ചലഞ്ച്’.

തൃശ്ശൂർ: ചാവക്കാട്-ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഓർത്തോപീഡിക്സ് വിഭാഗം അസി. പ്രൊഫസർ ഡോ. സി.വി. കൃഷ്ണകുമാറാണ് ‍ജെട്ടി ചലഞ്ചിന് ആഹ്വാനം ചെയ്തത്. തിരക്കുള്ള റോഡിന്റെ അരികിൽ നിന്ന് പ്രതിഷേധപ്രസംഗം നടത്തിയശേഷം പരസ്യമായി അടിവസ്ത്രം അഴിച്ച് അവിടെത്തന്നെ ഉപേക്ഷിക്കുന്നതായിരുന്നു ഡോക്ടറുടെ ‘ചലഞ്ച്’. വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതോടെ ഡോ. കൃഷ്ണകുമാറിന്റെ ‘ജെട്ടി ചലഞ്ച്’ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അധ്യക്ഷനായ കമ്മിറ്റി അന്വേഷിച്ച് റിപ്പോർട്ട് ഡി.എം.ഇ ഡോ. റംലാബീവിക്ക് നൽകിയിരുന്നു. ഇത് പരിശോധിച്ചശേഷമാണ് ഡോ. കൃഷ്ണകുമാറിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തത്. സംഭവം വിവാദമായതിനെത്തുടർന്ന് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ. കൃഷ്ണകുമാർ പ്രിൻസിപ്പലിന് അപേക്ഷ നൽകി. മാപ്പപേക്ഷയുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിലെ ആറംഗ അടിയന്തര കമ്മിറ്റി ചേർന്നാണ് പ്രിൻസിപ്പൽ എം.എ ആൻഡ്രൂസ് റിപ്പോർട്ട് തിരുവനന്തപുരത്തെ ഡി.എം.ഇക്ക് കൈമാറിയത്. ഇത് വിശദമായി പരിശോധിച്ചശേഷമാണ് ഡോക്ടർക്കെതിരെ നടപടിയെടുത്തത്. ചാവക്കാട് ചേറ്റുവ ദേശീയപാതയിൽ റോഡിൽ കുഴികളുണ്ടെന്നു പറഞ്ഞാണ് ഡോക്ടർ നടുറോഡിൽ വാഹനം നിർത്തി അടിവസ്ത്രം ഉരിഞ്ഞ് ‘ജട്ടി ചലഞ്ച്’ നടത്തിയത്. ഇതിന്റെ വീഡിയോ ഇയാൾ സാമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ചെയ്തിരുന്നു. മന്ത്രി ജി സുധാകരൻ, കെ.വി അബ്ദുൾഖാദർ എം.എൽ.എ എന്നിവരെ ആക്ഷേപിക്കുന്നതാണ് പോസ്റ്റ്.  ഗവ.മെഡിക്കൽ കോളേജ് മുൻ ആർ.എം.ഒ ആയിരുന്നു ഡോ.കൃഷ്ണകുമാർ. സ്വകാര്യ പ്രാക്ടീസ് ഉൾപ്പെടെ നിരവധി ആരോപണങ്ങൾക്ക് വിധേയനായ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയും എം.എൽ.എയും ഉൾപ്പെടെ നിരവധിപേർ ഉന്നത മെഡിക്കൽ കോളേജ് അധികാരികൾക്കും പൊലീസിനും പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് സസ്‌പെൻഷൻ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: