
മലയാളിയെ യാത്രയുടെ മാസ്മര ലോകത്തേക്ക് ആദ്യമായി കൂട്ടിക്കൊണ്ടു പോയത് ഒരു പക്ഷെ പൊറ്റക്കാട് ആയിരിക്കണം. അതിനു ശേഷം സന്തോഷ് ജോർജ് കുളങ്ങര മുതൽ പുതു തലമുറയിലെ യൂട്യുബെഴെർസ് വരെ കാഴ്ചയിലൂടെയും എഴുത്തിലൂടെയും അതു തുടർന്ന് കൊണ്ടേ ഇരുന്നു. ഇക്കൂട്ടത്തിൽ ചേർത്ത് വെക്കേണ്ടിയിരുന്ന, ഒരു പക്ഷെ വേണ്ടത്ര അഗീകാരം ലഭിക്കാതെ പോയ ഒരാളായിരുന്നു മൊയ്ദു കിഴിശ്ശേരി എന്ന സഞ്ചാരി. വൃക്ക രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹം കോഴിക്കോട്ടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതനായി.
അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ പറഞ്ഞാൽ പത്താമത്തെ വയസ്സിൽ അൻപത് രൂപയുമായി കോഴിക്കോട് നിന്നും കള്ളവണ്ടി കയറി തുടങ്ങിയത് യാത്രകൾ. ഗാമയും ബത്തൂത്തയും ഒക്കെ കാലു തൊട്ട നാട്ടിൽ നിന്നൊരാൾക്ക് അന്നങ്ങനെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഇതിനിടയിൽ 43 രാജ്യങ്ങൾ, 20 ഭാഷകൾ. സൈനിക സേവനവും പത്ര പ്രവർത്തനവുമടക്കം പല പല ജോലികൾ. 1984 ഇൽ തിരിച്ചെത്തി നവംബർ ഒന്നിന് സോഫിയയെ നിക്കാഹ് ചെയ്തു. മക്കള്‍ – നാദിര്‍ഷാന്‍, ഫിദ (സജ്ന). ദൂര് കെ മുസാഫിര്‍, തുര്‍ക്കിയിലേക്കൊരു സാഹസികയാത്ര, സൂഫികളുടെ നാട്ടില്‍, ലിവിംഗ് ഓണ്‍ ദ എഡ്ജ്, ദര്‍ദേ ജൂദാഈ തുടങ്ങിയവയാണ് പ്രധാ കൃതികള്‍.
സാംസ്കാരിക കേരളം അറിഞ്ഞോ അറിയാതെയോ മറന്നു പോയ സഞ്ചാരിക്ക് യാത്രകളെ ഇഷ്ടപ്പെടുന്ന മലയാളികളുടെ ആദരാഞ്ജലികൾ.