
തൃശ്ശൂർ: ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻ്റ് എ.പി.അബ്ദുല്ലക്കുട്ടിയ്ക്കു നേരെ മലപ്പുറത്തുണ്ടായ ആക്രമണം ആസൂത്രിതമെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ; നാളെ എല്ലാ കേന്ദ്രങ്ങളിലും ബി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കും. ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഒരാൾ ബി.ജെ.പിയുടെ ഉന്നത പദവിയിൽ എത്തിയതിൻ്റെ അസഹിഷ്ണുതയാണിത്.അക്രമികളെ എത്രയും വേഗം പിടികൂടാൻ പൊലീസ് തയാറാകണമെന്ന് കെ.സുരേന്ദ്രൻ തൃശൂരിൽ പ്രതികരിച്ചു.