Death

മുൻ ക്രിക്കറ്റ് താരം ഉമ്രി സുരേഷ് കുമാർ ജീവനൊടുക്കി

രഞ്ജി സീസണിൽ തമിഴ്നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധാന താരമായിരുന്നു സുരേഷ്.

ആലപ്പുഴ : മുൻ ഇന്ത്യൻ ജൂനിയർ ക്രിക്കറ്റ് താരവും കേരള രഞ്ജി ടീം അംഗവുമായ എം. സുരേഷ് കുമാർ (47) ജീവനൊടുക്കി. ആലപ്പുഴ പഴവീട്ടിലെ വീട്ടിൽ രാത്രി 7 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിരമിച്ച ശേഷം റെയിൽവേയിൽ ജോലി ചെയ്തു വരികയായിരുന്ന സുരേഷ് കമാർ, ഉമ്രി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

മികച്ച ഓഫ് സ്പിന്നർ എന്ന് പേരെടുത്ത സുരേഷ് കുമാർ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളിൽ ബാറ്റു കൊണ്ട് മികച്ച പ്രകടനം നടത്തിയ താരമാണ്. ലെഗ് സ്പിന്നർ ആയിരുന്ന സുരേഷ് കുമാർ ഇന്ത്യൻ അണ്ടർ 19 ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 1990-ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ അണ്ടർ-19 ടീമിൽ അംഗമായിരുന്നു. മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിങ്ങും ഡിയോൺ നാഷും ഉൾപ്പെട്ട കിവീസ് യുവനിരയ്ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്.

72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി ഒരു സെഞ്ച്വറിയടക്കം 1657 റൺസും 196 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏഴ് അർധ സെഞ്ച്വറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 433 റൺസും 52 വിക്കറ്റുകളും സ്വന്തമാക്കി. 1994-95 രഞ്ജി സീസണിൽ തമിഴ്നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധാന താരമായിരുന്നു സുരേഷ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: