
തൃശ്ശൂർ: ചേലക്കര എളനാട് സ്വദേശി സതീഷ് (കുട്ടൻ 38) നെയാണ് തിരുമണി കോളനിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ വെട്ടേറ്റ് മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഇയാൾ ജയിലിലായിരുന്നു.2 മാസത്തെ പരോളിൽ നാട്ടിലെത്തിയതാണ്.സംഭവത്തിൽ ചേലക്കര പോലീസ് അന്വേഷണം തുടങ്ങി.