
കൊല്ലം : വാഹനപരിശോധനയ്ക്കിടെ വൃദ്ധന്റെ കരണത്തടിച്ച പോലീസ് ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചത്.വാഹന പരിശോധനക്കിടയിൽ ഇത്തരം വ്യാജ ശൗര്യവും പരാക്രമവും അനാവശ്യവും ക്രൂരവും ആണ്. പൊലീസിന് ചീത്തപ്പേരുണ്ടാക്കാനേ അതുകൊണ്ടു സാധിക്കൂ. നിരായുധനും ദരിദ്രനുമായ ഒരു വൃദ്ധനോട് ഇങ്ങനെ പെരുമാറുന്നത് അഹങ്കാരം മൂത്ത് നിയമപാലകൻ മനസ്സുകൊണ്ട് നിയമലംഘകൻ ആകുമ്പോഴാണ്. ജനങ്ങൾക്കു പോലീസിലുള്ള വിശ്വാസമാണ് ഇത്തരം പ്രവർത്തികൾ കൊണ്ടു നഷ്ടമാകുന്നതെന്നും ഇത്തരം സംഭവങ്ങൾ ദുഃഖിപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു….
നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥൻ അടിച്ചത്. ഈ കൗമുദി വാർത്ത വായിച്ചശേഷം മനോരമ ചാനലിലെ വീഡിയോയും കണ്ടു. വാഹന പരിശോധനക്കിടയിൽ ഇത്തരം വ്യാജ ശൗര്യവും പരാക്രമവും അനാവശ്യവും ക്രൂരവും ആണ്. പൊലീസിന് ചീത്തപ്പേരുണ്ടാക്കാനേ അതുകൊണ്ടു സാധിക്കൂ. നിരായുധനും ദരിദ്രനുമായ ഒരു വൃദ്ധനോട് ഇങ്ങനെ പെരുമാറുന്നത് അഹങ്കാരം മൂത്ത് നിയമപാലകൻ മനസ്സുകൊണ്ട് നിയമലംഘകൻ ആകുമ്പോഴാണ്. ജനങ്ങൾക്കു പോലീസിലുള്ള വിശ്വാസമാണ് ഇത്തരം പ്രവർത്തികൾ കൊണ്ടു നഷ്ടമാകുന്നത്. ഇതുപോലുള്ള പ്രവണതകൾ മുളയിലേ നുള്ളണം. വൃദ്ധരുടെ കരണത്തടിച്ചല്ല പ്രൊബേഷനിലുള്ളവർ ജോലി പഠിക്കേണ്ടത്. ഇപ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിൽ ദുഖിക്കുന്നു..
