
തൃശ്ശൂർ: തൃശ്ശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. സിപിഎം ചിറ്റിലങ്ങാട് പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെയാണ് (26) കുത്തിക്കൊലപ്പെടുത്തിയത്.സംഘർഷത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.അക്രമികൾ എത്തിയതെന്ന് സംശയിക്കുന്ന കാർ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.ബിജെപി-ബജരംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.