
തൃശ്ശൂർ: ആർഎസ്എസ് -ബജരഗ്ധൾ പ്രവർത്തകരാണ് കൊലപാതകം നടത്തിയത്. ഇവർ ആയുധങ്ങളുമായി പതിയിരുന്നു ആക്രമണം നടത്തുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തെ സിപിഐഎം സ്വാധീനം ഇല്ലാതാക്കാനുള്ള നീക്കമാണ് കൊലപാതകത്തിന് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേർത്തു.കൊല്ലപ്പെട്ട സനൂപ് ഒരു കേസിൽ പോലും പ്രതിയല്ല.മയക്കുമരുന്ന് സംഘങ്ങളെ സഹായിക്കലാണ് ആർ എസ് എസും ബജ്രംഗ്ദളും ചെയ്യുന്നത്.കൊലപാതകം ചെയ്തവരെയും അവരെ സംരക്ഷിച്ചവരെയും പിടികൂടാൻ അതി ശക്തമായ ഇടപെടൽ സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നും ഉണ്ടാകും.