Kerala

പാലിയേക്കര ടോൾപ്ലാസ: കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു

ദേശീയപാതാ അതോറിറ്റി ചെയർമാൻ, തൃശ്ശൂർ എം.പി എന്നിവർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

തൃശ്ശൂർ: പാലിയേക്കര ടോൾപ്ലാസയിലെ സാങ്കേതികത്തകരാറുകൾ പരിശോധിച്ച് ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. ദേശീയപാതാ അതോറിറ്റി ചെയർമാൻ, തൃശ്ശൂർ എം.പി എന്നിവർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.പാലിയേക്കര ടോൾപ്ലാസയിൽ സാങ്കേതിക സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും തകരാർ പരിഹരിക്കുന്നതുവരെ ടോൾപിരിവ് നിർത്തിവെക്കാൻ ശുപാർശ ചെയ്യുമെന്നും കളക്ടർ എസ്. ഷാനവാസ് അറിയിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പമാണ് കളക്ടർ പരിശോധന നടത്തിയത്.

40 കിലോമീറ്റർ വേഗത്തിലെത്തുന്ന വാഹനങ്ങൾ മൂന്ന് സെക്കൻഡുകൊണ്ട് ടോൾപ്ലാസ കടന്നുപോകണമെന്നാണ് കരാർ. എന്നാൽ ടോൾപ്ലാസയിലെ സാങ്കേതികത്തകരാറും ട്രാക്ക് സംവിധാനത്തിലെ അപര്യാപ്തതയുംമൂലം വാഹനങ്ങൾ 30 മിനിറ്റിലേറെ ടോളിൽ കാത്തുകിടക്കേണ്ടി വരുന്നുണ്ട്.തകരാർ പരിഹരിക്കുന്നതുവരെ ടോൾ പിരിവ് നിർത്തിവെക്കാൻ ടി.എൻ. പ്രതാപൻ എം.പി. കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിക്കും ദേശീയപാത അതോറിറ്റി ചെയർമാനും കത്ത് നൽകിയിരുന്നു. ദേശീയപാത അതോറിറ്റി, സംസ്ഥാന സർക്കാർ, നിർമാണ കമ്പനി എന്നിവർ തമ്മിലുള്ള കരാർപ്രകാരമുള്ള അനുബന്ധ സംവിധാനങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. കരാർ വ്യവസ്ഥകൾ പാലിച്ചാൽത്തന്നെ ടോൾപ്ലാസയിലെ സാങ്കേതികത്തകരാറുകൾ പരിഹരിക്കപ്പെടുമെന്നും എം.പി. പറയുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: