
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച്.സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും നാളെ രണ്ടു മണിക്കൂർ ഒ.പി ബഹിഷ്ക്കരിക്കുമെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ.നാളെയും തീരുമാനമില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് കൊവിഡ് ഇതര ഒ.പി ബഹിഷ്കരിക്കുമെന്നും ഡോക്ടർമാർ.
തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ നോഡൽ ഓഫീസറേയും രണ്ട് ഹെഡ് നഴ്സുമാരെയും സർക്കാർ സസ്പെന്റ് ചെയ്തിരുന്നു.ഈ സംഭവത്തിൽ പ്രതിഷേധിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിലെ 15 കോവിഡ് നോഡൽ ഓഫീസർമാർ പ്രിൻസിപ്പലിന് രാജിക്കത്ത് നൽകിയിരുന്നു.ഈ സാഹചര്യത്തിലാണ് ഡോക്ടർമാർ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്.