
തിരുവനന്തപുരം: കേരള സർക്കാർ കക്ഷികളായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമകാര്യ സെല്ലിന് രൂപം നൽകി.നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കേസുകൾക്കായി ലെയ്സൺ ഓഫീസർ ഉള്ളതിന് പുറമെയാണ് നിയമകാര്യ സെൽ രൂപീകരിച്ചത്.
ഹൈക്കോടതിയിലെ വിജിലൻസ് സ്പെഷ്യൽ ഗവണ്മെന്റ് പ്ലീഡർ എ. രാജേഷിനാണ് നിയമകാര്യ സെല്ലിന്റെ ചുമതല.ഹൈക്കോടതിയിലും കീഴ്ക്കോടതിയിലും ഉള്ള കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പ് ആണ് സെല്ലിന്റെ ചുമതല. ഈ മാസം ഒന്നിനാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.