
തൃശ്ശൂർ: കലാഭവൻ മണിയുടെ അനുജൻ RLV രാമകൃഷ്ണനെ ജാതിയുടെ പേരിൽ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മോഹിനിയാട്ടം പരിപാടിയിൽ നിന്ന് മാറിനിർത്തിയ ചെയർപേഴ്സൺ KPAC ലളിതയുടെ വീട് ഉപരോധിച്ച് ബിജെപി പ്രതിഷേധ ധർണ്ണ നടത്തി….ധർണ്ണ ഭാരതീയ ജനതാ പാർട്ടി തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ കെ കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു…..
സംഗീത നാടക അക്കാദമി ഭാരവാഹികളുടെ ജാതീയ പീഡനത്തെത്തുടർന്ന് ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ചെയർ പേഴ്സൺ KPAC ലളിതയ്ക്കെതിരെയും സെക്രട്ടറി രാധാകൃഷ്ണൻ നായർക്കെതിരെയും ആത്മഹത്യാ പ്രേരണയ്ക്കും പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും കേസ്സെടുക്കണമെന്നും ഇരുവരെയും അക്കാദമി ചുമതലകളിൽ നിന്ന് പുറത്താക്കണമെന്നും അഡ്വ അനീഷ്കുമാർ ആവശ്യപ്പെട്ടു…..
ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി എസ്.രാജു, മണ്ഡലം സെക്രട്ടറി ഭാഗ്യലക്ഷ്മി ഭാഗ്യനാഥ്, മഹിളാ മോർച്ച മുനിസിപ്പൽ പ്രസിഡൻറ് ഷീജ രാജേഷ്, മുനിസിപ്പാലിറ്റി വൈസ് പ്രസിഡൻ്റ് ഗിരീഷ് മേലേമ്പാട്ട്, SC മോർച്ച നിയോജക മണ്ഡലം സെക്രട്ടറി ശിവദാസ്, മുനിസിപ്പാലിറ്റി വൈസ് പ്രസിഡൻ്റ് ബിനോയ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി……