“ഡാക്കളൊക്കെ പില്ലാ !…..കൂടുതലാടിച്ചാ ലോസ്സാ !!!….
തൃശ്ശൂർ: ബൈക്കിൽ കടത്തുകയായിരുന്ന 500 അതിമാരക മയക്കുമരുന്ന് ഗുളികകളുമായ് രണ്ട് യുവാക്കളെ തൃശ്ശൂർ എക്സൈസ് റേഞ്ച് പാർട്ടി പിടികൂടി.തൃശ്ശൂർ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് അതിമാരക മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട നൈട്രോസെപാം ഗുളികകളുമായി സ്കൂട്ടറിലെത്തിയ രണ്ടു യുവാക്കളെ 500ഓളം ഗുളികകളുമായി അറസ്റ്റിലായത്. മുകുന്ദപുരം താലൂക്ക് കല്ലൂർ കൊല്ലക്കുന്ന് ദേശത്ത് കുന്നൻ വീട്ടിൽ ബെന്നി മകൻ സിയോൺ (26), തൃശ്ശൂർ താലൂക്ക് മുളയം വില്ലേജ് മുളയം ദേശത്ത് ചിറ്റേടത്ത് വീട്ടിൽ ആന്റണി മകൻ ബോണി (20) എന്നിവരാണ് അറസ്റ്റിലായത്.
തൃശ്ശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി എ സലിം പ്രതികളെ ചോദ്യം ചെയ്തതിൽ ഈ മയക്കുമരുന്ന് ഗുളികകൾ തൃശ്ശൂരിലെ ഒരു പ്രമുഖ ആശുപത്രിയിൽ നിന്നും പ്രമുഖ മെഡിക്കൽ ഷോപ്പിൽ നിന്നുമാണ് വാങ്ങിയിട്ടുള്ളത് എന്ന് പ്രതികൾ പറയുന്നു. പ്രമുഖ ഡോക്ടർമാരുടെ കുറിപ്പടികളും മെഡിസിൻ ബില്ലുകളും അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് ഗുളികകൾ ഉപയോഗിക്കുന്നവർക്കിടയിലെ സംഭാഷണങ്ങൾ പിടിയിലായവരുടെ ഫോണിൽ കേൾക്കാനിയായി.
ഡാക്കളൊക്കെ പില്ലാ പൊരിക്കണേ എത്ര പില്ല് പൊരിക്കും എന്ന് ചോദിച്ചപ്പോ കൂടുതലാടിച്ചാ ലോസ്സാകും (മരിക്കും ) കിറുക്കന്മാർ ഇവന്മാർക്ക് വലിയ തടസ്സാ…. (പോലീസ് ,എക്സൈസ് തുടങ്ങിയവരെ ഇവർ സുചിപ്പിക്കുന്ന കോഡ് വാക്കാണ് കിറുക്കന്മാർ.
തൃശ്ശൂരിൽ എം ഡി എം എ, എൽ എസ് ഡി, കൊഡിൻ, ഹാഷിഷ്, ബ്രൗൺ ഷുഗർ ഒക്കെ ധാരാളമായ് പിടിക്കാറുണ്ടെങ്കിലും ഇത്ര അധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടുന്നത് ആദ്യമായാണ്. ഒരു ഗുളിക 50 രുപ മുതൽ 200 രുപ വരെ വിലക്കാണ് ഇവർ വിൽക്കുന്നത്. 600ൽ അധികം കോളുകൾ ആണ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ ഇവരുടെ ഫോണിലേക്ക് മയക്കുമരുന്ന് ആവശ്യപ്പെട്ട് വരുന്നത്. ആർക്കും wait ചെയ്യാൻ സാവകാശം ഇല്ല. ഉടനെ മരുന്ന് കിട്ടണം അത്രക്ക് പരവശരായിട്ടാണ് വിളിക്കുന്നവരിലധികവും വീടുവിട്ടുനിന് ടൗണിൽവിടെടുത്ത് പഠനാവശ്യങ്ങൾക്കും , മറ്റു ജോലികൾ ചെയ്യുന്നവരും , വിദ്യാർത്ഥി കളും മയക്കുമരുന്നിനായി വിളിച്ച വരിൽഉണ്ട്. ജീവിതസാഹചര്യങ്ങളിലുണ്ടായിട്ടുള്ള ഉയർന്ന മാനസിക സമ്മർദ്ദം , ഉയർന്ന മാർക്ക് വാങ്ങാൻ വീട്ടുകാരുടെ നിർബന്ധം എന്നീ കാരണങ്ങൾ മയക്കുമരുന്ന് തേടിപോകാൻ പ്രേരണയാകുന്നു .ഫോണിൽ മുഴുകുന്നകുടുംബാ ഗങ്ങൾ , അരോഗ്യ കരമല്ലാത്ത കുടുംബാന്തരീക്ഷം എല്ലാം മയക്കുമരുന്ന പയോഗത്തിന് കാരണ മാകുന്നു. മയക്കുമരുന്ന് വാങ്ങിയ സ്ഥാപനങ്ങളെ പറ്റി എക്സൈസ് അന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു.

പ്രമുഖ ആസ്പത്രികൾ , മരുന്ന് മൊത്തവ്യാപാരം , മെഡിക്കൽ ഷോപ്പു കൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കേസ് കണ്ടെടുത്തടീമിൽ പ്രീവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, സതീഷ്കുമാർ, സജീവ് , ടി ആർ സുനിൽ , ജെയ്സൻ ജോസ് , പി എ വിനോജ് ഉദ്യോഗസ്ഥരായ കൃഷ്ണപ്രസാദ് , രാജു എൻ ആർ,സനീഷ്കുമാർ, വിപിൻ ടി സി ,ഷാജു എം.ജി, ബിജു കെ ആർ , മനോജ്, നിവ്യ ജോർജ്ജ് , അരുണ എന്നിവർ പങ്കെടുത്തു