പ്രശസ്ത അമേരിക്കന്‍ സിനിമാക്യാമറ നിര്‍മ്മാതാക്കാളായ ‘റെഡ്’ന്റെ സ്പെഷ്യല്‍ എഡിഷന് പതിപ്പായ കൊമോഡോ 6kയുടെ ഇന്ത്യയിലെ ഒഫീഷ്യല്‍ ലോഞ്ചിന് മുന്‍പാണ് തൃശ്ശൂര്‍ സ്വദേശി സ്വന്തമാക്കിയത് .
തൃശ്ശൂര്‍: സിനിമാ ഷൂട്ടിംങ്ങിനായി ക്യാമറ വാടകക്ക് നല്കുന്ന സ്ഥാപനം നടത്തിവരികയാണ് തൃശ്ശൂര്‍ സ്വദേശി ധീരജ്..അതിലുപരി റെഡ് ക്യാമറയുടെ കട്ട ഫാന്‍ കൂടിയാണ് ഈ യുവാവ്..അതുകൊണ്ടുതന്നെ തന്റെ പക്കലുള്ള റെഡ് ക്യാമറകളുടെ ഗുണവും ദോഷവുമെല്ലാം അമേരിക്കക്കാരനായ കമ്പനി ഉടമ ‘ജാറെഡ് ലാന്‍ഡ്’ നെ ഇ മെയില്‍ വഴി അറിയിക്കാറുണ്ട്..അതിന് അനുഭാവപൂര്‍വ്വം മറുപടിയും ലഭിക്കാറുണ്ട്..മൂന്ന് വര്‍ഷത്തെ ഇമെയില്‍ ആശയവിനിമയം സൗഹൃദത്തിന് വഴിമാറി…അങ്ങിനെയിരിക്കെയാണ് ‘കൊമോഡോ സിക്സ് കെ’ എന്ന പേരില്‍ റെഡ് ലോകത്താകെ നൂറ് സ്പെഷ്യല്‍ എഡിഷന് ക്യാമറകള്‍ പുറത്തിറക്കുന്ന വിവരം ധീരജ് അറിയുന്നത്. ഉടന്‍ അതില്‍ ഒരെണ്ണം തനിക്കും സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടെന്ന് കാണിച്ച് ഉടമക്ക് ഇ മെയില്‍ അയച്ചു..ഒടുവില്‍ വമ്പന്മാര് അരങ്ങുവാഴുന്ന ഇന്ത്യന്‍ സിനിമാ മേഖലയില്‍ മറ്റാര്‍ക്കും നല്‍കാതെ തനിക്ക് മാത്രമായി കമ്പനി ഒരു ക്യാമറ നല്‍കുകയായിരുന്നു …
റെഡ് ന്റെ ക്യാമറകളിൽ വെച്ച് ഏറ്റവും ചെറിയ മൂവി ക്യാമറയായ വെപ്പണ്‍ 8K യുടെ മൂന്നിലൊന്ന് വലിപ്പം മാത്രമേ ഇതിനുള്ളൂ എന്നതാണ് ഏറ്റവും വലിയ സവിശേഷത..കൂടാതെ ഓട്ടോഫോക്കസ്, ഗ്ലോബൽ ഷട്ടർ ടെക്നോളജി തുടങ്ങി ഒട്ടേറെ നൂതന സവിശേഷതകള്‍ വേറെയും..
കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമ ചിത്രീകരണത്തിന് ആളുകളെ കുറക്കുന്നതിനും ,സിനിമയുടെ നിർമ്മാണച്ചിലവ് കുറക്കുന്നതിനും ഈ ക്യാമറ സഹായകമാകുമെന്നാണ് ധീരജ് പറയുന്നത്.

Subscribe THE VOXJ on YouTube…
https://www.youtube.com/channel/UCGK9tnY6l1KcdWdYs27riag
Follow THE VOX JOURNAL on FACEBOOK http://www.facebook.com/thevoxjournal
Instagram THE VOX JOURNAL