തൃശ്ശൂർ: കേരളത്തിലെ ആദ്യ ആറുവരിപ്പാതയാണെങ്കിലും തൃശ്ശൂർ പാലക്കാട് ദേശീയപാതയിൽ മണ്ണുത്തി മുതൽ കുതിരാൻവരെയുള്ള പാതക്ക് നിരവധി വാഹനയാത്രക്കാരുടെ ജീവനെടുത്ത അന്തകനാകാനാണ് വിധി ഉണ്ടായത്.കൃത്യമായി പണി പൂർത്തിയാക്കാത്തതും അശാസ്ത്രീയവും അറ്റകുറ്റപ്പണി നടത്താതെ റോഡിൽ രൂപപ്പെട്ട ഗർത്തങ്ങളുമാണ് ആളുകളുടെ ജീവനെടുത്തത് കൺ മുന്നിൽ നിരവധി അപകടങ്ങൾക്ക് സാക്ഷിയായ പ്രദേശവാസിയും ഓട്ടോ ഡ്രൈവറുമായ ജോബി എന്നയാൾ ഇതിനൊരു പരിഹാരമായാണ് സുഹൃത്തുക്കളുടെ സഹായത്തോടെ റോഡിലെ കുഴികൾ ആവും വിധം നികത്തി വാഹനയാത്ര അപകടരഹിതമാക്കിയത്.
ജോബിയുടെ വാക്കുകളിലൂടെ…
തൃശൂർ പാലക്കാട് നാഷണൽ ഹൈവേ എന്ന് പറയപ്പെടുന്ന റോഡിന്റെ അവസ്ഥയാണിത്.
ദിനംപ്രതി നിരവധി അപകടങ്ങൾ ഉണ്ടാവുകയും നിരവധി പേരാണ് ഈ റോഡിൽ മരണപ്പെടുകയും ചെയ്യുന്നത്.വീട്ട് സാധനങ്ങൾ വാങ്ങാൻ സുഹൃത്തായ അനൂപ് ചന്ദ്രന്റെ കൂടെ പട്ടിക്കാട് യാത്രക്കിടയിലാണ് ഈ സംഭവങ്ങൾ കണ്ടത്.ചുവന്ന മണ്ണിന് സമീപം പത്താംകല്ല് എന്ന സ്ഥലത്താണ് ഈ ഭീമൻ കുഴി. ദിവസങ്ങൾക്ക് മുന്ന് പത്ത് പൈസ വട്ടത്തിൽ കണ്ട കുഴിയാണ് ഇന്ന് കുളം പോലെ കാണപെട്ടത്ത്.നോക്കി നിൽക്കുമ്പോൾ തന്നെ 10 മിനിറ്റിനുള്ളിൽ മൂന്ന് അപകടങ്ങൾ നടന്നു വലിയ അപകടങ്ങൾ ഉണ്ടായി എന്നിരുന്നാലും ചെറിയ പരുക്കുകളോടെ അവർ രക്ഷപ്പെട്ടു. ഉടനെ തന്നെ ഞാനും അനൂപ് ചന്ദ്രനും സുഹൃത്തിന്റെ വീട്ടിൽ ചെന്ന് സിമന്റും മണലും മെറ്റലും കടം വാങ്ങി കോൺക്രീറ്റ് കൂട്ടി കുഴിയടച്ചു. ഇന്ന് രാത്രിയിലെ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടി മാത്രമാണ് ഈ കുഴി അടക്കൽ . മഴ പെയ്താൽ നാളേക്ക് അവസ്ഥ പറയാൻ പറ്റില്ല .അത് കൊണ്ട് ഇന്നത്തെ ദിവസം തന്നെ അധികാരികൾ നാഷണൽ ഹൈവേയിലെ മരണ കുഴികൾ അടക്കണമെന്ന് അപേക്ഷിക്കുന്നു നാളെ കുഴികൾ അടച്ചില്ല എങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ ഓട്ടോ ഓടി കിട്ടുന്ന പൈസ നാഷണൽ ഹൈവേയിലെ കുഴികൾ അടക്കുന്നതിന് ഉപയോഗിക്കുന്നതായിരിക്കും.