
തൃശ്ശൂർ: ലയൺസ് ക്ലബ് ഇൻ്റർനാഷ്ണൽ ഡിസ്ട്രിക്റ്റ് 318 D റീജിയൺ 8 സോൺ 1 ലെ ലയൺസ് ക്ലബ് ഓഫ് 1 ട്രിച്ചൂർ സൗത്ത് LClFൽ നിന്നും സഹായത്തോടെ കേരളത്തിലെ പ്രളയ ബാധിതരായ വ്യക്തികൾക്കുള്ള സഹായം മനക്കൊടി ആശാരിമൂലയിലെ അംബേദ്കർ കമ്യൂണിറ്റി ഹാളിൽ വച്ച് ഡിസ്ട്രിക്റ്റ് ഗവർണർ സാജു ആൻറണി പത്താടൻ ഫ്ലഡ് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. സ്ക്കൂളിലേക്ക് പോകാൻ വാഹന സൗകര്യമില്ലാതെ ബുദ്ദിമുട്ടിയ വിദ്യാർത്ഥിയായ മനക്കൊടിയിലുള്ള സുദർശൻ്റെ മകൾക്ക് ഗവർണർ സാജു ആൻ്റണി പത്താടൻ സൈക്കിൾ കൈമാറുകയും ചെയ്തു.
കൂടാതെ പ്രധാനപ്പെട്ട നൂറ് വനിതകളെ ആദരിക്കുന്ന പ്രൊജക്റ്റായ “100 വനിതകൾക്ക് ലയൺസിൻ്റെ ആദരവും സ്നേഹ സമ്മാനവും” എന്ന പ്രൊജക്റ്റ് നൽകിയ ഡിസ്ട്രിക്റ്റ് കോർഡിനേറ്ററായ ജെയിംസ് വളപ്പിലയുടെ നേതൃത്വത്തിൽ കേരള വർമ്മ കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറും സാമൂഹ്യ പ്രവർത്തകയുമായ ഡോ. ബ്രില്ലി റാഫേലിനെ ഗവർണർ ആദരിച്ചു.
വേൾഡ് മലയാളീ കൗൺസിലിൻ്റെ ഒരു കോടി പ്ലാവിൻ തൈകൾ നടുന്ന പ്രൊജക്റ്റിനോട് ലയൺസ് ക്ലബും കൈകോർത്ത് പ്രൊജക്റ്റ് കോർഡിനേറ്ററും സോൺ ചെയർപേഴ്സണുമായ സുജിത്ത് ശ്രീനിവാസൻ്റെ സാനിധ്യത്തിൽ അംബേദ്കർ കോളനി നിവാസികൾക്ക് പരിസ്ഥിതി പ്രൊജക്റ്റിൻ്റെ ഭാഗമായി റീജിയൺ ചെയർപേഴ്സൺ, ജിനോ പൊയ്യാറ ആയുർ ജാക്ക് പ്രമോട്ടറായ ശ്രീ.വർഗ്ഗീസ് തരകൻ്റെ ഫാമിൽ നിന്നും ലഭിച്ച തൈകൾ കൈമാറി. ലയൺസ് ക്ലബ് ട്രിച്ചൂർ സൗത്ത് പ്രസിഡൻ്റ് ,ഗോപിനാഥൻ, സെക്രട്ടറി ബാബു.J.പാനിക്കുളം, ട്രഷറർ നാരായണൻ നമ്പൂതിരി, ശ്രീ.ബേബി.P. G എന്നിവരും എല്ലാ ഡയറക്ടർ ബോർഡ് മെമ്പേഴ്സും ഈ ചടങ്ങിൽ പങ്കെടുത്തു.