
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടന്നു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് എറണാകുളം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ്.
TB 173964 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കച്ചേരിപ്പടി വിഘ്നേശ്വര ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. എന്നാല്‍ സമ്മാനം കിട്ടിയ വ്യക്തിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഒന്നാം സമ്മാനം ലഭിച്ചയാള്‍ക്ക് നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് ലഭിക്കുക. ഓഗസ്റ്റ് 4 മുതലാണ് ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ വില്‍പ്പന ആരംഭിച്ചത്. TA, TB, TC, TD, TE, TG എന്നിങ്ങനെ 6 സീരീസുകളിലാണ് തിരുവോണം ബമ്പര്‍ പുറത്തിറക്കിയത്.
300 രൂപയായിരുന്നു ടിക്കറ്റ് വില. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.
സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍
ഒന്നാം സമ്മാനം [Rs.12 Crores]
TB 173964
സമാശ്വാസ സമ്മാനം(5,00,000/-)
TA 173964 TC 173964 TD 173964 TE 173964 TG 173964
രണ്ടാം സമ്മാനം [Rs.1 Crore]
TA 738408 TB 474761 TC 570941 TD 764733 TE 360719 TG 787783
മൂന്നാം സമ്മാനം [10 Lakh]
TA 384157 TB 508969 TC 267297 TD 346104 TE 278977 TG 586641 TA 404617 TB 129322 TC 434658 TD 564773 TE 165858 TG 346570