
തൃശ്ശൂർ: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന തൃശ്ശൂര്‍ രാമവർമ്മപുരം എ.ആർ ക്യാമ്പിലെ ഇൻറഗ്രേറ്റഡ് റിക്രൂട്ടിങ് ട്രെയിനിങ് സെൻററിലെ പൊലീസ് ട്രെയിനി മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് (29) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. പനിയും ന്യുമോണിയയും ബാധിച്ചിരുന്നു.