സ്വന്തം വാഹനത്തെ പൊന്നു പോലെ നോക്കുന്നവരാണെങ്കിലും നമ്മളൊക്കെ അധികം ശ്രദ്ധ കൊടുക്കാത്ത ഒന്നാണ് പൊലൂഷൻ അണ്ടർ കണ്ട്രോൾ സർട്ടിഫിക്കറ്റ് (PUCC) അഥവാ പൊലൂഷൻ സർട്ടിഫിക്കറ്റ്. പലപ്പോഴും മറന്നു പോകുന്നതോ അല്ലെങ്കിൽ പുതുക്കുന്നത് പിന്നെത്തേക്കു മാറ്റി വക്കുന്നതോ ഒക്കെയാണ് പല വാഹനങ്ങൾക്കും ഈ സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കുന്നതിനു കാരണം. പക്ഷെ കേരള മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്കിൽ നൽകിയിരിക്കുന്ന വിവരങ്ങളാണിസരിച് അറിഞ്ഞോ അറിയാതെയോ ഒരു വലിയ തട്ടിപ്പാണ് ഇതിനു പിന്നിൽ നടന്നു കൊണ്ടിരുന്നത്. 2012 ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4 (ഭാരത് സ്റ്റേജ് എമിഷൻ നോംസ്) വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന് ഒരു വർഷത്തെ കാലപരിധിയായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ സംസ്ഥാനത്ത് പുക പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്നത് 6 മാസത്തെ സർട്ടിഫിക്കറ്റാണ്. സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതിന് പൊലീസിനും മോട്ടർ വാഹനവകുപ്പിനും പിഴ അടച്ചും ഒട്ടേറെപ്പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ കൊടുത്തിരിക്കുന്ന നിരക്ക് താഴെ കൊടുത്തിരിക്കുന്നു.

ഏത് വാഹനത്തിനും registration date മുതൽ ഒരു വർഷം വരെ PUCC ആവശ്യമില്ല – ഒരു വർഷത്തിനു ശേഷം നിശ്ചിത ഇടവേളകളിൽ PUCC എടുക്കേണ്ടതാണ്. Electric വാഹനങ്ങൾക്ക് PUCC ബാധകമല്ല.