തൃശ്ശൂർ: മന്ത്രി കെ.ടി ജലീലിനെ തൃശ്ശൂര്‍ പാലിയേക്കര ടോൾ പ്ലാസക്ക് സമീപം യൂത്ത് കോൺഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചു. പ്രധിഷേധത്തിനിടയില് കെ.എസ്. യു മുൻ ജില്ലാ സെക്രട്ടറി സജീർ ബാബുവിന് കെെക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ സജീറിനെ ആദ്യം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.പരിക്ക് സാരമുള്ളതായതിനാല്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മറ്റുകയായിരുന്നു. പ്രസിഡൻ്റ് OJ ജനീഷ്, നിയോജക മണ്ഡലം പ്രസിഡൻറ് ലിൻ്റോ പള്ളിപറമ്പൻ, DCC ജനറൽ സെക്രട്ടറി സെബി കൊടിയൻ, മനോജ് കുമാർ,അനീഷ് വർഗ്ഗീസ്, നിത്യാനന്ദ് കെ.യു, സിൻ്റോ പുതുക്കാട്, സിജോ പയ്യപ്പിള്ളി, ലിനോ മൈക്കിൾ, ക്ലിറ്റോ തോമസ്, ജീസ് നെല്ലായി എന്നിവര്‍ പങ്കെടുത്തു.