Kerala

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് വേണ്ട; തദ്ദേശതിര‍ഞ്ഞെടുപ്പ് നീട്ടാനും ധാരണ

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം. ചട്ടപ്രകാരം ആറുമാസം വരെ ഭരണത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാം.

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് സര്‍വകക്ഷി യോഗത്തിൽ ഭൂരിപക്ഷാഭിപ്രായം. യോഗത്തിന്റെ ശുപാര്‍ശ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. തദ്ദേശതിര‍ഞ്ഞെടുപ്പ് നീട്ടാനും ധാരണ. അനിശ്ചിതമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വജയൻ യോഗത്തിൽ പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം. ചട്ടപ്രകാരം ആറുമാസം വരെ ഭരണത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാം.

അതേസമയം, കോവിഡ് വ്യാപനവും  മഴയും കണക്കിലെടുത്ത് തിരഞ്ഞെടുപ്പിന് അനുകൂലസാഹചര്യമല്ലെന്നാണ് ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി ജനറലിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ചവറയില്‍ ഒരുലക്ഷത്തി എഴുപത്തിരണ്ടായിരം വോട്ടര്‍മാരും കുട്ടനാട്ടില്‍ ഒരുലക്ഷത്തി അറുപത്തി ഒന്നായിരം വോട്ടര്‍മാരുമുണ്ട്. ഇത്രയും പേര്‍ ഉള്‍പ്പെടുന്ന പോളിംങ് പ്രക്രിയയില്‍ സാമൂഹിക അകലം പാലിക്കുക എളുപ്പമല്ലെന്ന് ചീഫ് സെക്രട്ടറി പറയുന്നു.

കോവിഡ് കേസുകള്‍ ഉയര്‍ന്ന് വരികയാണ്. പൊലീസ്, റവന്യൂ, ആരോഗ്യം, തദ്ദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളിലാണ്. മേയ് 19ന് കാലാവധി തീരുന്ന നിയമസഭയില്‍ ഏതാനും മാസം മാത്രമെ പുതിയ അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. തിരഞ്ഞെടുപ്പിന് ഭീമമായ ചെലവും വരും. കേരളത്തിലെ മണ്‍സൂണ്‍ സ്ഥിതിയും അനുകൂലമല്ല.  തദ്ദേശ തിരഞ്ഞെടുപ്പും ഏതാനും ആഴ്ചകള്‍മാറ്റണമെന്നാണ് എല്‍ഡിഎഫിലും യുഡിഎഫിലും ഉയരുന്ന അഭിപ്രായം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: