
കന്നഡ സിനിമ മേഖലയിലെ ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് നടിയും മോഡലുമായ സഞ്ജന ഗൽറാണി കസ്റ്റഡിയില്‍. ബംഗളൂരു ലഹരിമരുന്ന് കേസിലാണ് കസ്റ്റഡിയിലായത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സഞ്ജനയുടെ വീട്ടിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.കേസിൽ നേരത്തെ അറസ്റ്റിലായ ലഹരി പാർട്ടി നടത്തിപ്പുകാരൻ വിരേൻ ഖന്നയുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സഞ്ജന ഗൽറാണിക്ക് നേരത്തെ നോട്ടിസ് നൽകിയിരുന്നു. അതേസമയം ഇന്നലെ ലഹരി മരുന്നുമായി പിടിയിലായ മലയാളി നിയാസിന് സഞ്ജനയുമായി പരിചയം ഉണ്ടായിരുന്നതായാണ് സൂചന.