Crime

വീഡിയോകോണ്‍ വായ്പ തട്ടിപ്പ് കേസിൽ ദീപക് കോച്ചര്‍ അറസ്റ്റില്‍

ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ എം.ഡി ചന്ദ കോച്ചറിന്റെ ഭര്‍ത്താവാണ് ദീപക്. വിഡിയോകോണിന് ഐ.സി.ഐ.സി.ഐ ബാങ്ക് 3,250 കോടി രൂപ വഴിവിട്ടു വായ്പ നൽകിയെന്നാണു കേസ്.
Photo Credits : PTI

ഡൽഹി: വീഡിയോകോണ്‍ വായ്പ തട്ടിപ്പുകേസില്‍ ദീപക് കോച്ചര്‍ അറസ്റ്റില്‍. എൻഫോസ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) അറസ്റ്റ് ചെയ്തത്. ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ എം.ഡി ചന്ദ കോച്ചറിന്റെ ഭര്‍ത്താവാണ് ദീപക്. വിഡിയോകോണിന് ഐ.സി.ഐ.സി.ഐ ബാങ്ക് 3,250 കോടി രൂപ വഴിവിട്ടു വായ്പ നൽകിയെന്നാണു കേസ്.

ചന്ദ കോച്ചറിന്റെ മുംബൈയിലെ വീടും ഭർത്താവ് ദീപക് കോച്ചറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുക്കൾ ഉൾപ്പെടെയുള്ള 78 കോടിയുടെ സ്വത്തുക്കൾ ഈ വർഷം ആദ്യം കണ്ടുകെട്ടിയിരുന്നു.
കേസിൽ, ചന്ദ കോച്ചറിനെയും ദീപക് കോച്ചറിനെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും വസതികളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇടപാടിൽ വിഡിയോകോൺ ഗ്രൂപ് മേധാവി വേണുഗോപാൽ ധൂതിനെതിരെയും കേസുണ്ട്. സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരനായത് ദീപക് കോച്ചർ ആണെന്നാണ് വെളിപ്പെടുത്തൽ. സംഭവത്തിൽ സിബിഐയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: