
തൃശ്ശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ്, റെഡ് ക്രസന്റ് പണം മുടക്കി നിർമിച്ച് നൽകുന്നതാണെന്നായിരുന്നു സർക്കാർ അവകാശ വാദം. നിർമാണം നടത്തുന്ന യൂണിടാക്കിനെ തിരഞ്ഞെടുത്തതിൽ സർക്കാരിന് ഒരു പങ്കും ഇല്ലെന്നും മുഖ്യമന്ത്രിയും മന്ത്രി എ.സി. മൊയ്തീനും ആവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ 24.8.2019 ന് ലൈഫ് മിഷൻ സി.ഇ. ഒ യു.വി ജോസ് റെഡ് ക്രസന്റ് ജനറൽ സെക്രട്ടറിക്ക് അയച്ച കത്ത് ഈ വാദങ്ങൾ എല്ലാം പൊളിക്കുന്നതാണ്. യൂണിടാക്കിന്റെ പ്ലാൻ ലൈഫ് മിഷൻ അംഗീകരിച്ചുവെന്ന് ഈ കത്തിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി, മന്ത്രി എ.സി. മൊയ്തീൻ, എം.ശിവശങ്കർ, യു.വി.ജോസ് എന്നിവർ അടങ്ങിയ സമിതിയാണ് യൂണിടാക്കിനെ തിരഞ്ഞെടുത്തത്. റെഡ് ക്രസന്റ് യൂണിടാക്കിന് അംഗീകാരം നൽകണം എന്നും കത്തിലുണ്ട്.