
തൃശ്ശൂർ: വലപ്പാട് കോതകുളം ബീച്ചിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് ഉഗ്ര സ്ഫോടന ശേഷിയുള്ള നാടൻ ഗുണ്ട് പിടിച്ചെടുത്തു.ഇന്നലെ രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് 48 നാടൻ ഗുണ്ടകൾ പോലീസ് കണ്ടെടുത്തത്.സ്ഥിരമായി സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്ന ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ഗുണ്ട് കണ്ടെത്തിയത്.പോലീസെത്തുന്ന സമയം വീട്ടു പറമ്പിൽ വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും ആരെയും പിടികൂടാനായില്ല.പിടിച്ചെടുത്ത ഗുണ്ട് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കും. എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.കോതകുളം ബീച്ച് മേഖലയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ പരസ്പരം ആക്രമണം നടത്തുന്നത് പതിവാണ്. ഇതേ തുടർന്ന് ഏതെങ്കിലും സംഘം എത്തിച്ചതാകാമെന്നാണ് പോലീസ് നിഗമനം.