Education

പഠനം ആസ്വാദ്യകരമാക്കാന്‍ ഓഗ്മെന്‍റ് റിയാലിറ്റി ക്ളാസ്സ് ഒരുക്കി വിദ്യാര്‍ത്ഥികള്‍

ഓട്ടോ ഡ്രൈവറായ ബിജുവിന്റെ വീട്ടില്‍ ഗ്രാഫിക്‌സ് ഷൂട്ടിന് വേണ്ടി ഒരു മുറി ക്രമീകരിച്ചാണ് വീഡിയോ തയ്യാറാക്കുന്നത്. കൈറ്റില്‍ നിന്നെത്തിച്ച ലാപ്‌ടോപ്പുകള്‍ വീഡിയോ ഷീട്ടിനും എഡിറ്റിങിനുമായി പ്രധാനാധ്യാപകനും വിട്ടുനല്‍കി. മറ്റ് അധ്യാപകരുടേയും അനധ്യാപകരുടേയും സഹകരണം കൂടിയായപ്പോള്‍ ഏറ്റെടുത്ത സംരംഭം വിജയിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികളെല്ലാവരും.

തൃശ്ശൂർ: കൊവിഡ് മൂലം വിശാലമായ ക്ലാസ്മുറികളില്‍ നിന്ന് പഠനം ഒരു മൊബൈല്‍ ഫോണ്‍ സ്‌ക്രീനിലൊതുങ്ങി.. എങ്കിലും ഇന്‍ര്‍നെറ്റിന്റെ വിസ്മയ ലോകത്ത് പഠനം ഏറെ ആസ്വാദ്യകരവും ഏറ്റവും എളുപ്പം ഹൃദിസ്ഥവുമാക്കാന്‍ തങ്ങളുടെ പിന്‍ഗാമികള്‍ക്ക് അവസരമൊരുക്കുകയാണ് തൃശ്ശൂർ ജില്ലയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍.തൃശ്ശൂര്‍ മണ്ണംപേട്ട മാതാ ഹൈസ്‌കൂളില്‍ നിന്നും ഈ വര്‍ഷം പത്താംക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളാണ് തങ്ങളുടെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം എളുപ്പമാക്കാന്‍ പുതിയ മാര്‍ഗവുമായി ശ്രദ്ധേയരാകുന്നത്. നാടോടുമ്പോള്‍ നടുവേ ഓടണമെന്ന ചൊല്ല് അന്വര്‍ഥമാക്കുകയാണ് ഇവര്‍.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കൊപ്പം നവമാധ്യമങ്ങള്‍ വഴിയുള്ള സമാന്തര ക്ലാസുകളും ഉണ്ടെങ്കിലും, കുട്ടികളില്‍ പഠിക്കാനുള്ള താല്‍പര്യം വര്‍ധിപ്പിക്കാന്‍ ഇതൊന്നും പോരായെന്ന മാതാ ഹൈസ്‌കൂളിലെ ബയോളജി അധ്യാപകനായ ഫ്രാന്‍സിസ് മാഷിന്റെ ചിന്തയില്‍ നിന്നാണ് പഠനത്തിന് വ്യത്യസ്ഥവഴി തുറന്നത്. മാഷിന്റെ ചിന്ത സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന സന്ദീപിനോടും ജോമിന്‍, ആരോമല്‍ എന്നിവരോടും കൂടെ ആലോചിച്ചു. കണ്ടും അറിഞ്ഞും പഠനം രസകരവും എളുപ്പത്തില്‍ ഹൃദിസ്ഥമാക്കുന്നതിനുമുള്ള പോംവഴി ഒടുവില്‍ ഇവര്‍ കണ്ടെത്തി. ലിറ്റില്‍ കൈറ്റ്‌സിലെ കാമറാമാനായ സന്ദീപും ഓഡിയ- വീഡിയോ എഡിറ്റര്‍മാരായ ആരോമലും ജോമിലും. ഗ്രാഫിക്‌സ് ആനിമേഷന്‍ ചെയ്യാറുള്ള ഹേമന്ത് കൃഷ്ണയും ചേര്‍ന്ന് ഓഗ്മെന്റ് റിയാലിറ്റി വിഡീയോ തയ്യാറാക്കി. സംഭവം സക്‌സസ്… കേട്ടു പടിക്കുന്നതിനേക്കാള്‍ അറിഞ്ഞു പഠിക്കാന്‍ കുട്ടികള്‍ക്കും ഉത്സാഹം.പത്താംക്ലാസ് മാത്രം പിന്നിട്ട കുട്ടികള്‍ തങ്ങളുടെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കായി ചെയ്ത വീഡിയോ വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും. ഓട്ടോ ഡ്രൈവറായ ബിജുവിന്റെ വീട്ടില്‍ ഗ്രാഫിക്‌സ് ഷൂട്ടിന് വേണ്ടി ഒരു മുറി ക്രമീകരിച്ചാണ് വീഡിയോ തയ്യാറാക്കുന്നത്. കൈറ്റില്‍ നിന്നെത്തിച്ച ലാപ്‌ടോപ്പുകള്‍ വീഡിയോ ഷീട്ടിനും എഡിറ്റിങിനുമായി പ്രധാനാധ്യാപകനും വിട്ടുനല്‍കി. മറ്റ് അധ്യാപകരുടേയും അനധ്യാപകരുടേയും സഹകരണം കൂടിയായപ്പോള്‍ ഏറ്റെടുത്ത സംരംഭം വിജയിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികളെല്ലാവരും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: