Covid

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ കടകളുടെ പ്രവർത്തന സമയത്തിൽ ഇളവ്

കണ്ടെയ്ൻമെന്‍റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്ക് രാത്രി 9 മണിവരെ പ്രവർത്തിക്കാൻആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടു വരെയാണ് ഇളവ് അനുവദിച്ചത്

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് ഓണത്തോട് അനുബന്ധിച്ച് സർക്കാർ ഇളവ് അനുവദിച്ചു.കണ്ടെയ്ൻമെന്‍റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്ക് രാത്രി 9 മണിവരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത അറിയിച്ചു.

ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടു വരെയാണ് ഇളവ് അനുവദിച്ചത്. അതേസമയം കണ്ടെയ്ൻമെന്‍റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗ നിർദ്ദേശപ്രകാരം പ്രവർത്തിക്കണം.സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്.ഇന്ന് 2375 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടവും വ്യക്തമല്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: