
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം എതിർത്തുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് വിട്ട സിംഗിൾ ബഞ്ച് നടപടി ചോദ്യം ചെയ്താണ് സർക്കാർ ഡിവിഷൻ ബഞ്ചിനെ സർക്കാർ സമീപിച്ചത്. 2019 സെപ്റ്റംബർ 30-നാണ് സിംഗിൾ ബെഞ്ചിന്റെ വിധിയുണ്ടായത്. അതേസമയം കുറ്റപത്രം റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.