
കോതമംഗലം: താലൂക്കിലെ 11 വില്ലേജുകളിലായി 145 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തു.പട്ടയ മേളയുടെ ഉദ്ഘാടനം ബഹു:റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു.ഇരമല്ലൂർ 10, കീരംപാറ 14,കുട്ടമ്പുഴ 43,കുട്ടമംഗലം 20, നേര്യമംഗലം 16,പല്ലാരിമംഗലം 5, വാരപ്പെട്ടി 4,കോതമംഗലം 24, തൃക്കാരിയൂർ 3,പോത്താനിക്കാട് 3, കടവൂർ 3 എന്നീ 11 വില്ലേജുകളിലായി 145 പേർക്കാണ് പട്ടയം വിതരണം ചെയ്തത്.ചടങ്ങിൽ കോതമംഗലം എം എൽ എ ആന്റണി ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം, മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,എൽ ആർ തഹസിൽദാർ സുനിൽ മാത്യൂ,ആർ അനിൽ കുമാർ,എം കെ രാമചന്ദ്രൻ,എം എസ് എൽദോസ്,എ റ്റി പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.