
മൂവാറ്റുപുഴ:കഴിഞ്ഞ 17നാണ് റാക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന പടിഞ്ഞാറേ ഓലിക്കൽ ബിനോയ് തോമസ് (47)നെ മേക്കടമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ദുരൂഹതയില്ലെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ബിനോയുടെ സുഹൃത്ത് വാളകം മേക്കടമ്പ് ഓലിച്ചൽ വീട്ടിൽ രാജീവി(45)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇരുവരും വാടക വീട്ടിൽ ഒരുമിച്ചായിരുന്നു താമസം.ഇവർ തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ് ,സി ഐ എം.എ മുഹമ്മദ് ,എസ്ഐ ജോൺ ,എഎസ്ഐ ഷക്കീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.