Politics

രാഹുലോ പ്രിയങ്കയോ തയാറല്ലെങ്കിൽ കോൺഗ്രസ്സ് അധ്യക്ഷനായി ഗാന്ധി കുടുംബത്തിന് പുറത്ത് ഒരാളെ കണ്ടെത്തണം : പി ജെ കുര്യൻ

കോണ്ഗ്രസ്സിനുള്ളിൽ തുറന്ന ചർച്ച നടത്തുകയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി പാർട്ടിയെ ശക്തിപ്പെടുത്തണം.ഇന്നുള്ള നടപടികൾ പാർട്ടിയെ ശക്തിപ്പെടുത്താൻ പോന്നതല്ല.ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും അധ്യക്ഷനെ കണ്ടെത്തുന്നതിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തയാറെങ്കിൽ അതിൽ പ്രശ്നമില്ല.

രാഹുല്‍ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നു പി.ജെ. കുര്യന്‍. അതിന് അവര്‍ തയാറല്ലെങ്കില്‍ ഗാന്ധി കുടുംബത്തിന് പുറത്ത് ഒരാളെ കണ്ടെത്തണം. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് മുന്‍പും അധ്യക്ഷന്‍മാര്‍ ഉണ്ടായിട്ടുണ്ട്. ശക്തമായി തിരിച്ചുവരവ് നടത്താന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും പി.ജെ. കുര്യന്‍.കോണ്ഗ്രസ്സിനുള്ളിൽ തുറന്ന ചർച്ച നടത്തുകയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി പാർട്ടിയെ ശക്തിപ്പെടുത്തണം.ഇന്നുള്ള നടപടികൾ പാർട്ടിയെ ശക്തിപ്പെടുത്താൻ പോന്നതല്ല.ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും അധ്യക്ഷനെ കണ്ടെത്തുന്നതിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തയാറെങ്കിൽ അതിൽ പ്രശ്നമില്ല.മുൻപ് നരസിംഹ റാവു അധ്യക്ഷനാകുന്നയും പ്രധാനമന്ത്രിയാകുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കള്‍ ഒപ്പിട്ട കത്ത് സോണിയ ഗാന്ധിക്ക് നല്‍കി.കത്തിൽ ആറ് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിക്കണംപാർട്ടിയിലേക്ക് തിരിച്ചുവരവിന് വഴിയൊരുക്കാന്‍ കൃത്യമായ നേതൃത്വം വേണമെന്നും എഐസിസിയിലും പിസിസികളിലും മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം.സംഘടനാതിരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.നാളെ പ്രവര്‍ത്തകസമിതി ചേരാനിരിക്കെയാണ് കത്ത് നല്‍കിയത്. ഗുലാംനബി ആസാദ്, കബില്‍ സിബല്‍, മനീഷ് തിവാരി എന്നിവടക്കം 23 പേരാണ് ഒപ്പിട്ടത്.പി.ജെ.കുര്യനും ശശി തരൂരുമാണ് കേരളത്തില്‍നിന്ന് കത്തില്‍ ഒപ്പിട്ടത് . 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: