Government

ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണ കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്‍റല്ല

സര്‍ക്കാരുമായി ധാരണപാത്രം ഒപ്പിട്ട റെഡ്ക്രസന്‍ഡ് കരാറിന്റെ ഭാഗമല്ല.കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ യു.എ.ഇ കോണ്‍സുലേറ്റ് ഒപ്പിട്ടതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

തൃശ്ശൂർ വടക്കാഞ്ചേരിയിൽ ലൈഫ് മിഷനില്‍ പണികഴിപ്പിക്കുന്ന ഫ്‌ളാറ്റിന്റെ‌ നിര്‍മാണകമ്പനിയായ യൂണിടെക്കുമായി യു.എ.ഇ കോണ്‍സുലേറ്റാണ് കരാര്‍ ഒപ്പിട്ടതെന്ന് തെളിവുകൾ. സര്‍ക്കാരുമായി ധാരണപാത്രം ഒപ്പിട്ട  റെഡ്ക്രസന്‍ഡ് കരാറിന്റെ ഭാഗമല്ല.കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ യു.എ.ഇ കോണ്‍സുലേറ്റ് ഒപ്പിട്ടതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തിന് നിർമ്മാണ കമ്പനിയായ യൂണിടെക്ക് കോഴ നല്‍കിയെന്ന നയതന്ത്ര ബാഗേജ് സ്വർണ്ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളി‌പ്പെടുത്തലോടെ വിവാദത്തിലായ പദ്ധതിയുടെ കരാറിലും അട്ടിമറി.

സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ ധാരണപത്രം ഒപ്പിട്ടത്  റെഡ്ക്രസന്റ്മായിട്ടാണ് . റെഡ്ക്രസന്‍ഡ് നിര്‍മാണകമ്പനിയെ കണ്ടെത്തി ഫ്ലാറ്റ് നിര്‍മിക്കും എന്നായിരുന്നു കരാര്‍. എന്നാല്‍ കരാറിലേക്ക് വന്നപ്പോള്‍ റെഡ്ക്രസന്‍ഡ് അപ്രത്യക്ഷമായി. പകരം  നിര്‍മാണകമ്പനിയായ യൂണിടെക്കുമായി കരാര്‍ ഒപ്പിട്ടത് യു.എ.ഇ കോണ്‍സുല്‍ ജനറലാണ്.കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരത്തില്‍ കരാര്‍ ഒപ്പിടാനിവില്ല എന്നതും, കേരളം സർക്കാരുമായി ധാരണപത്രം ഒപ്പിട്ട റെഡ്ക്രന്റ് എന്തുകൊണ്ട് കരാറില്‍ അപ്രത്യക്ഷമായി എന്ന് ലൈഫ് മിഷനും സര്‍ക്കാരും വിശദീകരിക്കേണ്ടി വരും. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഇ. ഡി ചീഫ് സെക്രട്ടറിയേട് കഴി‍ഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. അതിന് പിന്നാലെയാണ് തെളിവുകള്‍ പുറത്തുവരുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: